 |
കാവേരി നദി
|
ഗംഗൈകൊണ്ട ചോളപുരത്തു നിന്നും കുംഭകോണത്തേക്ക് ഏതാണ്ട് 34 കിലോമീറ്ററോളം ദൂരമുണ്ട്. നാട്ടുവഴിയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് ഞങ്ങൾ നിന്നു.വളരെ നേരം നിന്നിട്ടും ബസ്സൊന്നും വരാത്തതു കാരണം അടുത്തു നിന്ന ഗ്രാമീണനോട് കുംഭകോണത്തേക്കുള്ള ബസ്സിനെ പറ്റി തിരക്കി. അദ്ദേഹം പറഞ്ഞു കുംഭകോണമെത്താൻ കാവേരി നദി കടക്കേണ്ടതുണ്ട്. ആനക്കരെയെന്ന ഗ്രാമത്തിലാണ് കാവേരിക്കു കുറുകെയുള്ള പാലം, പക്ഷേ ചില മാസങ്ങൾക്ക് മുൻപ് പാലം തകർന്നതിനാൽ കുംഭകോണത്തേക്ക് ബസ് സർവ്വീസ് നിർത്തിയിരിക്കുകയാണത്രേ..പക്ഷേ ആനക്കരെയിൽ എത്തിയാൽ ഒരു ചെറിയ കനാൽ വഴി കാവേരി കടക്കാമത്രേ.. പാലത്തിനക്കരെ കുംഭകോണത്തേക്കുള്ള ബസ് സർവ്വീസ് ഉണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ ആനക്കരെ ബസിൽ കയറി. ഗംഗൈകൊണ്ട ചോളപുരത്തുനിന്നും 9 കിലോമീറ്റർ അകലെയാണ് ആനക്കരെ.ഏതാണ്ട് 20 മിനുട്ടിനകം ഞങ്ങൾ ആനക്കരെയിലെത്തിച്ചേർന്നു.ദൂരെ കാവേരി നദി കാണാമായിരുന്നു. വരണ്ട കാവേരിയെ കണ്ടപ്പോൾ അതിശയിച്ചു പോയി. വെറുമൊരു നീർച്ചാൽ മാത്രമായിരുന്നു കാവേരി നദിയപ്പോൾ.. തടയണകൾ നിർമ്മിച്ച് കാവേരിയുടെ ഒഴുക്കിനു തടയിട്ടിരുന്നു സ്വാർത്ഥനായ മനുഷ്യൻ!! മരിച്ചുകൊണ്ടിരിക്കുന്ന കാവേരിയുടെ മറ്റൊരു മുഖം ഞങ്ങൾ കണ്ടു.
 |
ദൈവനായകി അമ്മൻ കോവിൽ
|
തലക്കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ സ്ഥിതി കണ്ട് ഞങ്ങൾക്ക് സങ്കടം തോന്നി. ഒരു ഷെയർ ഓട്ടോയിൽ ഞങ്ങൾ കാവേരി നദി മുറിച്ചുകടന്നു. മറുവശത്ത് കുഭകോണത്തേക്കുള്ള ബസ്സുകൾ നിർത്തിയിട്ടിരുന്നു.കുംഭകോണത്തു ഞങ്ങൾ 3 മണിയോടെ എത്തിച്ചേർന്നു.
 |
വ്യാളീ മുഖ പടവുകൾ
|
കുംഭകോണത്തിനടുത്തുള്ള ധരാസുരമെന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രവും ദൈവനായകിയമ്മൻ ക്ഷേത്രവുമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. കുംഭകോണം തഞ്ചാവൂർ ഹൈവേയിൽ കുംഭകോണത്തു നിന്നും നാലു കിലോമീറ്റർ അകലെയായാണ് ധരാസുരം.
 |
കൽമണ്ഡപം
|
കുംഭകോണത്തു നിന്നും പുറപ്പെടുന്ന ലോക്കൽ ബസ്സുകൾ മാത്രമേ ധരാസുരം നിർത്തുകയുള്ളൂ. നാലുമണിയോടെ ഞങ്ങൾ ധരാസുരമെത്തിച്ചേർന്നു.
 |
ക്ഷേത്രഗോപുരം (ദൈവനായകിയമ്മൻ കോവിൽ)
|
മെയിൻ റോഡിൽ നിന്നും അല്പം അകലെയാണ് ഗ്രേറ്റ് ലിവിങ്ങ് ചോളക്ഷേത്രങ്ങളിലൊന്നായ ഐരാവതേശ്വര ക്ഷേത്രം നിലകൊള്ളുന്നത്.
 |
ക്ഷേത്രഗോപുരം (ദൈവനായകിയമ്മൻ കോവിൽ)
|
ഇടവഴികളിലൂടെ നടന്ന് ഞങ്ങൾ ഐരാവതേശ്വര ക്ഷേത്രത്തിനു സമീപമുള്ള ദൈവനായകിയമ്മൻ ക്ഷേത്രത്തിനുമുന്നിലെത്തി.
 |
ക്ഷേത്രഗോപുരത്തിന്റെ മുകൾ ഭാഗം
|
ദൈവനായകിയമ്മൻ ക്ഷേത്രവും ചോള സാമ്രാജ്യത്തിന്റെ സംഭാവന തന്നെ. ഈ ക്ഷേത്രവും ഐരാവതേശ്വര ക്ഷേത്രവും ഒരേ സമയം നിർമ്മിച്ചതാണ്.
 |
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
|
ഐരാവതേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠ ശ്രീ പരമേശ്വരനാണെങ്കിൽ ദൈവനായകിഅമ്മൻ ക്ഷേത്രത്തിൽ ശ്രീ പാർവ്വതിയാണ് പ്രതിഷ്ഠ.
 |
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
|
കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട ക്ഷേത്രത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. വ്യാളീമുഖങ്ങൾ കൊത്തിയ പടവുകൾ കയറി ഞങ്ങളൊരു മണ്ഡപത്തിലെത്തി.
 |
ക്ഷേത്ര വിമാനം
|
ചോളരാജ്യപ്രതാപം വിളിച്ചറിയിക്കുന്ന കൊത്തുപണികൾ. ചോളരാജ്യ രാജാവായിരുന്ന രാജ രാജ ചോളൻ രണ്ടാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
 |
ക്ഷേത്രത്തിനു പിൻ വശം
|
AD 1163 കളിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം ചോളരാജ്യത്തിന്റെ ശക്തി ക്ഷയിച്ച കാലത്താണ് പണികഴിപ്പിച്ചത്. പിന്നീട് 150 വർഷത്തിനകം ചോളരാജ്യം നാമാവശേഷമായി.
 |
ക്ഷേത്ര വിമാനം (മറ്റൊരു ദൃശ്യം)
|
ക്ഷേത്രച്ചുവരുകളിൽ ഭരതനാട്യത്തിലെ മുദ്രകളും കരണങ്ങളും അനാവരണം ചെയ്യപ്പെട്ടിരുന്നു.
 |
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
|
കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട വിമാനത്തിനു കീഴേ ശ്രീ പാർവ്വതി ദൈവനായകിയമ്മനായ് കുടിയിരുന്നു. വളരെ ശാന്തമായ ക്ഷേത്രസന്നിധി.
 |
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
|
സഞ്ചാരികളുടെ തിരക്കോ,ക്ഷേത്ര പുരോഹിതന്മാരുടെ പിടിച്ചുപറിയോ കാണാത്ത ഏകക്ഷേത്രമായിരിക്കാമിതെന്നെനിക്കു തോന്നി.
 |
ക്ഷേത്രഗോപുരത്തിന്റെ മുകൾ ഭാഗം
|
ദീപാലങ്കൃതമായ ശ്രീ കോവിലിൽ ചുവന്ന പട്ടണിഞ്ഞ ദൈവനായകിയമ്മനെ തൊഴുത് ഞങ്ങൾ ക്ഷേത്രത്തിനു പുറത്തിറങ്ങി.
ചോളസാമ്രാജ്യത്തിലൂടെ ഉടനെതന്നെ ഒരു യാത്ര വേണമെന്ന് രീതിയിൽ ഈ യാത്രാവിവരണം ആഗ്രഹമുണർത്തുന്നു. നന്ദി വിവേക്. യാത്ര തുടരുകയല്ലേ ? :)
ReplyDeleteമറ്റൊരാൾക്ക് യാത്ര ചെയ്യാൻ ഈ ലേഖനം പ്രേരണയായെങ്കിൽ ഞാൻ കൃതാർത്ഥനായി. അതു തന്നെയായിരുന്നു ഈ ലേഖനമെഴുതുന്നതിനു പിന്നിലെ ചേതോവികാരവും..
ReplyDeleteബ്ലോഗ്ഗെഴുതാൻ പ്രേരണയായ മനോജേട്ടനോടുള്ള നന്ദിയും ഇവിടെ കുറിക്കട്ടെ..
എത്രയും പെട്ടെന്ന് താങ്കളുടെ ആഗ്രഹം സഫലമാകട്ടെയെന്നും ആശംസിക്കുന്നു.
photos are beautifully captured...
ReplyDeletethanks
വിവേക്,
ReplyDeleteഅഭിനന്ദനങ്ങള്‍.
ബ്ലോഗുകൊണ്ട് താങ്കള്‍ മഹത്തായ ഒരു കൃത്യം നിര്‍വഹിക്കയാണ്.
താങ്കളുടെ ലക്ഷ്യം പ്രശംസനീയമാണ്.അനുവാചകരുടെ ബാഹുല്യ മല്ല വിജയത്തിന്റെ മാനദണ്ഡം. ഞാനുണ്ട് ഒപ്പം. വീണ്ടും കാണാം ആശംസകള്‍
ക്യാപ്ഷന്‍ കൊടുക്കുമ്പോള്‍ നീല ഒഴിവാക്കുക;
ReplyDeleteനന്ദി ശ്രീ അബ്ദുൾ നിസാർ.. അടുത്ത പോസ്റ്റു മുതൽ കാപ്ഷന്റെ കളർ മാറ്റാം…
ReplyDelete